റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെജ്‌രിവാൾ സർക്കാരിന്റെ തെറ്റായ മദ്യനയത്തെ ചൂണ്ടിക്കാട്ടി ഡൽഹിയിലെ പുതിയ സർക്കാർ

February 25, 2025 - 4:13 pm

ന്യൂ ഡൽഹി :, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ഗവൺമെന്റിന്റെയും തെറ്റായ മദ്യനയത്തെ ചൂണ്ടിക്കാട്ടി ഡൽഹിയിലെ പുതിയ സർക്കാർ. ഡൽഹി സർക്കാരിന് 2,002.68 കോടി രൂപയുടെ വരുമാന നഷ്ടമാണ് മദ്യനയം മൂലമുണ്ടായതെന്ന് ആരോപണമുണ്ട്. 2025 ഫെബ്രുവരി 25 ചൊവ്വാഴ്ച ഡൽഹി നിയമസഭയിൽ അവതരിപ്പിച്ച കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) റിപ്പോർട്ടിലാണ് ഈ വിവരംഉൾപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിൽ പുതിയ സർക്കാർ രൂപീകരിച്ച പശ്ചാത്തലത്തിലാണ് ഈ കണ്ടെത്തലുകൾ .
.
അരവിന്ദ് കെജ്‌രിവാൾ സർക്കാരിന്റെ പതനത്തിനുകാരണം ഈ മദ്യനയ അഴിമതിയാണ്

മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉൾപ്പെടെയുള്ള നിരവധി നേതാക്കൾക്ക് തടവ് ശിക്ഷയ്ക്ക് കാരണമായതായി ഈ മദ്യനയത്തെ ചുറ്റിപ്പറ്റിയുള്ള അഴിമതി കേസുകളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്തുന്നതിലും, 26 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കുന്നതിലും ഈ മദ്യനയ അഴിമതി ആരോപണങ്ങൾ നിർണായക പങ്കുവഹിച്ചു.

CAG റിപ്പോർട്ടിന്റെ പ്രധാന കണ്ടെത്തൽത്തല്‍.

ഡൽഹിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നാൽക്ക് വിസ്കി ബ്രാൻഡുകൾ സർക്കാർ കടകളിൽ കുറവും, സ്വകാര്യ കടകളിൽ കൂടുതലും വിറ്റഴിച്ചതാണ് ഡൽഹി സർക്കാരിന് വരുമാന നഷ്ടമുണ്ടാക്കിയതെന്നാണ് CAG റിപ്പോർട്ടിന്റെ പ്രധാന കണ്ടെത്തൽ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *