റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ നീക്കത്തെ പരിഹസിച്ച് സ്റ്റാലിൻ

March 3, 2025 - 6:18 pm

ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരേ തമാശയോടെയും പരിഹാസത്തോടെയും പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. നാഗപട്ടിനത്തില്‍ ഡി.എം.കെ. ജില്ലാ നേതാവിന്റെ വിവാഹത്തില്‍ പങ്കെടുക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

.വൈകാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് അഭ്യര്‍ഥന

വിവാഹ ചടങ്ങിനിടെ നവദമ്പതികളോട് സംസാരിച്ച സ്റ്റാലിന്‍, കുടുംബാസൂത്രണത്തിന് അവരുടേതായ സമയം എടുത്തോളൂ എന്ന് മുമ്പ് താന്‍ പറയുമായിരുന്നു. എന്നാല്‍, നരേന്ദ്ര മോദി സര്‍ക്കാര്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് പദ്ധതിയിടുന്ന സാഹചര്യത്തില്‍, ഇനി വൈകാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് ആഹ്വാനം ചെയ്തു. കൂടാതെ, കുഞ്ഞുങ്ങള്‍ക്ക് നല്ല തമിഴ് പേരുകള്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ വിമര്‍ശനം

മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കിയാല്‍, തമിഴ്‌നാടിന് ഒന്‍പത് ലോക്‌സഭാ സീറ്റുകള്‍ നഷ്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനസംഖ്യാവര്‍ധനയുടെ നിരക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുറവുമാണ്. ഈ സാഹചര്യത്തില്‍ ജനസംഖ്യാനിരക്ക് അടിസ്ഥാനമാക്കി മണ്ഡലം പുനഃസംഘടിപ്പിക്കുമ്പോള്‍ ദക്ഷിണേന്ത്യയ്ക്ക് പ്രാധാന്യം കുറയുമെന്ന് വിലയിരുത്തപ്പെടുന്നു.

കുടുംബാസൂത്രണത്തെ കുറിച്ചുള്ള വിശദീകരണം

കുടുംബാസൂത്രണത്തില്‍ നാം വിജയിച്ചതിനാലാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് എത്തിപ്പെട്ടതെന്ന് സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. അതിനാലാണ് നവദമ്പതികളോട് ഉടന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ താന്‍ അഭ്യര്‍ഥിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *