റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണീരിലായി ജില്ലയിലെ പൈനാപ്പിള്‍ കർഷകർ

March 5, 2025 - 6:36 am

കോട്ടയം: . വേനല്‍ കടുത്തതോടെ ജില്ലയിലെ പൈനാപ്പിള്‍ ഉത്പാദനം പാതിയായി . റംസാൻ നോമ്പുള്‍പ്പടെ വിപണിയിലെ അനുകൂല സാഹചര്യം കണക്കാക്കി പൈനാപ്പിള്‍ക്കൃഷി തുടങ്ങിയ പല കർഷകരുടെയും പൈനാപ്പിള്‍ 120 ദിവസം പിന്നിട്ടിട്ടും വളർച്ച ഇല്ലാത്ത അവസ്ഥയിലാണ്.പഴയ പൈനാപ്പിള്‍ത്തോട്ടങ്ങളിലെ ഉത്പാദനത്തെയാണു വേനല്‍ ചൂട് കാര്യമായി ബാധിച്ചത്.

നെറ്റും ഓലയും മറ്റും ഉപയോഗിച്ച് തണലൊരുക്കുന്നു.

മഴ പെയ്ത പ്രദേശങ്ങളില്‍ വേനല്‍ ചൂട് അത്ര കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും ചൂട് തുടരുകയാണെങ്കില്‍ ഇവിടെയും ഉല്‍പാദനത്തില്‍ കുറവ് ഉണ്ടാകും. പൈനാപ്പിള്‍ക്കൃഷിയുടെ ഉണക്കിനെ നേരിടാൻ നെറ്റും ഓലയും മറ്റും ഉപയോഗിച്ചാണു തണലൊരുക്കുന്നത്. ഓല ഉപയോഗിച്ച്‌ പൊത ഇടുമ്പോള്‍ ഒരു ചെടിക്ക് രണ്ടര രൂപ നിരക്കില്‍ ചെലവു വരുന്നുണ്ടെന്നു കർഷകർ പറയുന്നു.നെറ്റ് ഉപയോഗിക്കുമ്പോള്‍ ഇത് ഇരട്ടിയാകും. കൂടുതല്‍ തവണ ഉപയോഗിക്കാൻ കഴിയുമെന്നതിനാല്‍ പല കർഷകരും ഇപ്പോള്‍ നെറ്റ് ആണ് ഉപയോഗിക്കുന്നത്.

ചൂടില്‍ വ്യാപകമായി വിളകരിഞ്ഞു.

മാർക്കറ്റില്‍ പച്ച സ്‌പെഷ്യല്‍ ഗ്രേഡിന് 45 രൂപയാണ് വില. പഴുത്തതിന് 43 രൂപയും വില ലഭിക്കുന്നുണ്ട്. എന്നാല്‍ കർഷകന് 25 മുതല്‍ 30 രൂപ വരെയാണ് ലഭിക്കുന്നത്. ചൂടില്‍ വ്യാപകമായി വിളകരിഞ്ഞു. പിടിച്ചുനിന്ന വിളകള്‍ കനത്തമഴയില്‍ വെള്ളംകൂടി ഗുണനിലവാരം ഇല്ലാതായി. ഇതോടെ വില്‍ക്കാനോ കയറ്റി അയയ്ക്കാനോ കഴിയാത്ത സ്ഥിതി. വരുമാനം പ്രതീക്ഷിച്ച്‌ മറ്റ് കൃഷികളില്‍ നിന്നും മാറി കൈതച്ചക്ക കൃഷിയിലേക്ക് തിരിഞ്ഞവരും കണ്ണീരിലായി.

.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *