റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാഹപൂർവ സംവാദ കേന്ദ്രം സ്വപ്നക്കൂടിന് തിരുവനന്തപുരത്ത് തുടക്കമായി.

March 12, 2025 - 5:22 am

തിരുവനന്തപുരം: വിവാഹത്തിന് മുൻപുള്ള ആശയവിനിമയവും വിദ്യാഭ്യാസവും നല്‍കുന്ന വിവാഹപൂർവ സംവാദ കേന്ദ്രം സ്വപ്നക്കൂടിന് തിരുവനന്തപുരത്ത് തുടക്കമായി. ദേശീയ വനിതാ കമ്മിഷന്റെ മാർഗ നിർദ്ദേശപ്രകാരം തുടങ്ങിയ കേരളത്തിലെ രണ്ടാമത്തെ സെന്ററാണിത്.ആദ്യത്തേത് കോഴിക്കോടാണുള്ളത്

സ്വപ്നക്കൂട് ഉദ്ഘാടനം ഗൗരി ലക്ഷ്മിബായി നിർവഹിച്ചു.

വഞ്ചിയൂർ ഹോളി ഏയ്ഞ്ചല്‍സ് സ്കൂളിന് സമീപം പ്രവർത്തനമാരംഭിച്ച സ്വപ്നക്കൂട് ഗൗരി ലക്ഷ്മിബായി ഉദ്ഘാടനം ചെയ്തു.സ്ത്രീചേതന ജനറല്‍ സെക്രട്ടറി ഡോ.കെ.എസ്.ജയശ്രീ അദ്ധ്യക്ഷയായി. കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് അവന്തിക ഷൈൻ,സ്ത്രീ ചേതന സെക്രട്ടറി ഡോ.താജി.ജി.ബി,സ്ത്രീ ചേതന മെമ്ബർ ജയ രഘു എന്നിവർ സംസാരിച്ചു.ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ ഡോ.വിജയ രഹാത്ക്കറുടെ സന്ദേശം വായിച്ചു..കൗണ്‍സലിംഗ് വിവരങ്ങള്‍ക്ക്: 9495028111,9847010579.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *