റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോണ്‍ഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷൻ മാർച്ച്‌ ഇന്ന്

March 12, 2025 - 5:13 am

കുമളി : കുമളി പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരിയോടൊപ്പം എത്തിയ വനിതാ പഞ്ചായത്ത് അംഗത്തോടും ഭർത്താവിനോടും പൊലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച്‌ കോണ്‍ഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് (മാർച്ച് 12)രാവിലെ 10.30 ന് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തും.ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം

പൊലീസ് അപമാനിച്ചുവെന്നാണ് ആരോപണം

.കുമളി പഞ്ചായത്ത് അംഗം ജയ മോള്‍, ഭർത്താവ് മനോജ് എന്നിവരെ പൊലീസ് അപമാനിച്ചുവെന്നാണ് ആരോപണം. മാർച്ച്‌ രണ്ടിന് രാത്രി പതിനൊന്നോടെ പത്തുമുറിയില്‍ പ്രവർത്തിക്കുന്ന ഹോംസ്റ്റേ ഉടമ യുവതിയോട് മോശമായി പെരുമാറി എന്ന വിവരം ലഭിച്ച പഞ്ചായത്ത് അംഗം ജയമോള്‍ ഭർത്താവിനെയും കൂട്ടി യുവതിയെയും കൂടെയുണ്ടായിരുന്ന യുവാവിനേയും പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *