റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗ്രാമ്പിയില്‍ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു

March 17, 2025 - 2:34 pm

ഇടുക്കി| വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു. മയക്കു വെടിയേറ്റ കടുവ ദൗത്യ സംഘത്തിനു നേരെ ചാടിയിരുന്നു. ഇതിനെ തുടർന്ന് സംഘാംഗങ്ങൾ സ്വയരക്ഷയുടെ ഭാഗമായി കടുവയ്ക്കുനേരെ മൂന്നു തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് കടുവ ചത്തത്.

മയക്കുവെടിയേറ്റ കടുവ ദൗത്യ സംഘത്തിനെതിരെ ചാടിയതാണ് സ്വയംരക്ഷയ്ക്കായി വെടിവെക്കേണ്ടിവന്നത്.

ഇന്ന് (മാര്‍ച്ച് 17) പുലര്‍ച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലില്‍ കടുവ എത്തി, പശുവിനെയും വളര്‍ത്തു നായയെയും കടിച്ചുകൊന്നിരുന്നു. തുടർന്ന്, ലയത്തിനോട് ചേര്‍ന്ന തേയിലത്തോട്ടത്തിലാണ് കടുവയെ കണ്ടെത്തിയത്. മയക്കുവെടി വെക്കുന്നതിനുള്ള അനുയോജ്യമായ സാഹചര്യം അതിനിടുത്തില്ലാതിരുന്നതിനാൽ, കടുവ മറ്റൊരു സ്ഥലത്തേക്ക് നീങ്ങിയ ശേഷം വെടി വെക്കുകയായിരുന്നു.. വെറ്ററിനറി ഡോക്ടര്‍ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി പ്രയോഗിച്ചത്. എന്നാൽ, മയക്കുവെടിയേറ്റ കടുവ ദൗത്യ സംഘത്തിനെതിരെ ചാടിയപ്പോൾ, സ്വയംരക്ഷയ്ക്കായി വെടിവെക്കേണ്ടിവന്നു.

തേക്കടിയിലേക്കു മാറ്റി

വെടിവെച്ച ശേഷം, കടുവയെ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് തേക്കടിയിലേക്കു മാറ്റി. കഴിഞ്ഞ ദിവസം മുഴുവൻ കടുവയെ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തപ്പെട്ടിരുന്നു..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *