റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

.യു എ ഇയിൽ ഇന്ത്യ ഹൗസ് സ്ഥാപിക്കുന്നതിനായി ഉന്നതതല പ്രതിനിധി സംഘത്തിന്റെ യോഗം ദില്ലിയിൽ ചേർന്നു

March 24, 2025 - 2:01 pm

അബൂദബി|യു എ ഇയും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനായി ഡൽഹിയിൽ ഉന്നതതല പ്രതിനിധി സംഘം യോഗം ചേർന്നു. യുഎഇയിൽ ഇന്ത്യ ഹൗസ് സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച യോഗത്തിന്റെ പ്രധാന വിഷയമായി ഉയർന്നു. നൂറ ബിൻത് മുഹമ്മദ് അൽ കഅബി, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് ഡയറക്ടർ ജനറൽ കെ നന്ദിനി സിം​ഗ്ല എന്നിവർ ചർച്ച നയിച്ചു
ഇന്ത്യയുടെ സമ്പന്നമായ കലാ സാംസ്‌കാരിക പൈതൃകം ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്നതിനുള്ള കേന്ദ്രമായാണ് ഇന്ത്യ ഹൗസ് വിഭാവനം ചെയ്തിരിക്കുന്നത്.

യോ​ഗത്തിൽ പങ്കെടുത്തവർ .

യു എ ഇ പ്രതിനിധി സംഘത്തിൽ സാംസ്‌കാരിക മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി മുബാറക് അൽ നഖ്വി, കായിക മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഗാനേം അൽ ഹാജിരി, ഇന്ത്യയിലെ യു എ ഇ അംബാസഡർ അബ്ദുൽ നാസർ അൽ ശാലി, സാമ്പത്തിക മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അബ്ദുർ റഹ്മാൻ അൽ മെയ്നി എന്നിവർ ഉണ്ടായിരുന്നു..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *