റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

Gigil എന്ന പുതിയ വാക്ക് ഉള്‍പ്പെടുത്തി ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറി

March 28, 2025 - 6:06 am

മുബൈ: ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിയില്‍ പുതിയ വാക്ക് ഉള്‍പ്പെടുത്തി . Gigil എന്ന ഫിലിപ്പീനി വാക്കാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. ഫിലിപ്പീൻസിലെ തഗാലോഗ് ഭാഷയില്‍നിന്ന് എടുത്തതാണ് ഈ വാക്ക്. അവർണനീയവും ചേതോഹരവുമായ ഭംഗിക്ക് ആണ് ഈ വാക്കുപയോ​ഗിക്കുന്നത്. ഭംഗിയുള്ള ഒരാളെയോ എന്തെങ്കിലും കാണുമ്പോഴോ നമുക്ക് ഉണ്ടാകുന്ന വികാരത്തെ സൂചിപ്പിക്കാൻ ഈ വാക്ക് ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു. ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവില്‍ ചേർത്തിട്ടുള്ള “വിവർത്തനം ചെയ്യാൻ കഴിയാത്ത’ പദങ്ങളുടെ, അല്ലെങ്കില്‍ ഇംഗ്ലീഷ് തത്തുല്യ പദങ്ങളില്ലാത്ത പദങ്ങളുടെ പട്ടികയിലാണ് Gigil ഉള്‍പ്പെടുന്നത്.

സിംഗപ്പുരിലും മലേഷ്യയിലും ആശ്ചര്യമോ രോഷമോ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന സാധാരണ പദമായ Alamak എന്ന പദവും ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവില്‍ ഇടം നേടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *