റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആശാവര്‍ക്കര്‍മാരുടെ സമരം തുടങ്ങിട്ട് ഇന്നേക്ക് രണ്ട് മാസം : കൂടുതല്‍സമരപരിപാടികളുമാ യി മുന്നോട്ട് പോകാൻ തീരുമാനം

April 10, 2025 - 10:49 am

തിരുവനന്തപുരം| സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം തുടങ്ങിട്ട് ഇന്നേക്ക് രണ്ട് മാസം. നിരാഹാര സമരം 22ാം ദിവസത്തിലേക്കും കടന്നു.ആശാ വര്‍ക്കര്‍മാരുടെ സമരം തുടരുന്നത് പിടിവാശി മൂലമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കാര്യങ്ങള്‍ വസ്തുതാപരമായി മനസിലാക്കാത്തതിനാലാണെന്ന് ആശമാര്‍ പറയുന്നു.

നല്‍കാന്‍ കഴിയുന്ന തുക എത്രയെന്ന് ഒരു ചര്‍ച്ചയിലും സര്‍ക്കാര്‍ പറഞ്ഞിട്ടില്ല.

ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശമാര്‍ സമരം ചെയ്യുന്നത്. ആശമാര്‍ക്ക് ആദ്യഘട്ടത്തില്‍ ഓണറേറിയമായി നല്‍കാന്‍ കഴിയുന്ന തുക എത്രയെന്ന് ഒരു ചര്‍ച്ചയിലും സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടില്ലെന്ന് ആശമാര്‍ പറയുന്നു. സമരം രണ്ടുമാസം പിന്നിടുന്നതോടെ കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ആശമാരുടെ തീരുമാനം. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *