തിരുവനന്തപുരം ; കേരളത്തിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെയും ഏജൻസികളിലെയും തലവന്മാരുടെ യോഗം വിളിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഏപ്രിൽ 11ന് വൈകുന്നേരം രാജ് ഭവനിൽ നടന്ന യോഗം രണ്ടു മണിക്കൂറോളം നീണ്ടു. സിബിഐ, ആദായനികുതി വകുപ്പ്, സൈനിക വിഭാഗങ്ങള്‍ അടക്കമുള്ള വിഭാഗങ്ങളിലെ ഉന്നതർ യോഗത്തില്‍ പങ്കെടുത്തു.
കേരളത്തില്‍ 62 കേന്ദ്ര സ്ഥാപനങ്ങളാണുള്ളത്.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് ഗവർണർ സംസ്ഥാനത്തെ കേന്ദ്ര ഏജൻസികളുടെ തലവന്മാരുടെ യോഗം വിളിച്ചത്. കേരളത്തില്‍ 62 കേന്ദ്ര സ്ഥാപനങ്ങളാണുള്ളത്. ഇടയ്ക്കിടെ ഇത്തരത്തിലുള്ള യോഗങ്ങള്‍ വിളിച്ചുചേർക്കുമെന്നു ഗവർണർ വകുപ്പു മേധാവികളെ അറിയിച്ചു
