റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരോളിലിറങ്ങി മുങ്ങിയ മുൻ സൈനിക ഉദ്യോഗസ്ഥൻ 20 വർഷത്തിനുശേഷം പിടിയിൽ

April 15, 2025 - 7:41 am

ന്യൂഡൽഹി : ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷക്കിടെ പരോളിലിറങ്ങി മുങ്ങിയ ആൾ 20 വർഷത്തിനുശേഷം പിടിയിൽ .വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ അനില്‍ കുമാർ തിവാരിയാണ് പിടിയിലായത്. ഡല്‍ഹിയിലാണ് സംഭവം. 2005 ല്‍ ജയിലില്‍ നിന്നും പരോള്‍ ലഭിച്ച്‌ പുറത്തിറങ്ങിയ ഇയാളെ ക്രൈംബ്രാഞ്ചാണ് പിടികൂടിയത്. 1989 മേയ് 31 നാണ് അനില്‍ കുമാർ തിവാരി അറസ്റ്റിലാവുന്നത്. . കോടതി അദ്ദേഹത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

പരോള്‍ ലഭിച്ച് പുറത്തിറങ്ങിയ അനില്‍ കുമാർ പിന്നീട് മടങ്ങിയെത്തിയില്ല.

2005 നവംബർ 21 ന് ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിന് രണ്ടാഴ്ചത്തെ പരോള്‍ അനുവദിച്ചു. പുറത്തിറങ്ങിയ അനില്‍ കുമാർ പിന്നീട് മടങ്ങിയെത്തിയില്ല.തുടർന്ന് മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ചുർഹട്ട് ഗ്രാമത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. അടുത്തിടെ ക്രൈംബ്രാഞ്ച് സംഘം പ്രയാഗ്‌രാജിലും തുടർന്ന് അദ്ദേഹത്തിന്‍റെ ഗ്രാമത്തിന് ചുറ്റും അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ ഇയാളെ കാണുകയും ചെയ്തു.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല

ചോദ്യം ചെയ്യലില്‍, പോലീസ് തന്നെ അന്വേഷിക്കുന്നുണ്ടെന്ന് അറിയാമായിരുന്നുവെന്നും അതിനാല്‍ താൻ ഒരിക്കലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നും തന്‍റെ ഒളിത്താവളവും ജോലിസ്ഥലവും മാറിമാറി ഉപയോഗിച്ചിരുന്നതായും അനില്‍ തിവാരി പറഞ്ഞു. ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം പണം കൈയിലാണ് വാങ്ങിയിരുന്നത്. ഇയാള്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നില്ല. ഒളിവില്‍ കഴിയുന്നതിനിടയില്‍ അയാള്‍ വീണ്ടും വിവാഹം കഴിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന് നാല് കുട്ടികളുണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *