റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

April 15, 2025 - 5:08 am

കൊച്ചി | ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടിയിലാണ് അപകടമുണ്ടായത്. രായമംഗലം പുത്തന്‍പുരയില്‍ ജീവന്‍ മാര്‍ട്ടിന്‍ (26) ആണ് മരിച്ചത്. മാര്‍ട്ടിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയിലെത്തിച്ചെങ്കിലും മാര്‍ട്ടിനെ രക്ഷിക്കാനായില്ല.

2024 ഏപ്രിൽ 14 ന് വൈകിട്ട് മൂന്നോടെ കുറുപ്പംപടി പീച്ചനാംമുകള്‍ റോഡിലെ വളവിലാണ് അപകടം. എതിരെ വന്ന കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാര്‍ട്ടിനെയും സുഹൃത്തിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും മാര്‍ട്ടിനെ രക്ഷിക്കാനായില്ല. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *