റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കും

April 20, 2025 - 6:22 am

തിരുവനന്തപുരം: ഈസ്റ്ററിനോട് അനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കാൻ ബിജെപി നേതാക്കൾ. ഈസ്റ്റർ ഞായറാഴ്ച ബിജെപി നേതാക്കള്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെത്തും. പള്ളികള്‍ സന്ദര്‍ശിക്കാന്‍ ജില്ലാ അധ്യക്ഷന്മാര്‍ക്ക് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രാവിലെ എട്ടരയ്ക്ക് തിരുവനന്തരം പാളയം ലൂര്‍ദ് ഫൊറോന പള്ളിയില്‍ കര്‍ദിനാള്‍ മാർ ആലഞ്ചേരിയെ സന്ദര്‍ശിച്ച് ഈസ്റ്റര്‍ ആശംസകള്‍ കൈമാറും.

മുന്‍വര്‍ഷങ്ങളില്‍ നടത്തിയിരുന്ന സ്‌നേഹയാത്രയ്ക്ക് പകരമാണ് പളളി സന്ദർശനം.

മുന്‍വര്‍ഷങ്ങളില്‍ ഈസ്റ്ററിന് പത്തുദിവസം മുന്‍പേതന്നെ സ്‌നേഹയാത്ര എന്ന പേരില്‍ ബിജെപിയുടെ ബൂത്ത് തലം വരെയുള്ള നേതാക്കള്‍ ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തിരുന്നു. അരമനകളിലേക്കും ക്രൈസ്തവ ഭവനങ്ങളിലേക്കും നടത്തിവന്നിരുന്ന ആ സ്‌നേഹയാത്രയ്ക്ക് പകരമാണ് പളളി സന്ദർശനം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യേശുദേവന്റെയും ചിത്രങ്ങളുള്ള ആശംസാകാര്‍ഡുകളും കൈമാറിയിരുന്നു. എന്നാല്‍, ഇക്കുറി സ്‌നേഹയാത്ര ഇല്ലെന്നത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ദേവാലയങ്ങൾ സന്ദർശിക്കാനുള്ള പാര്‍ട്ടിയുടെ നീക്കം

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *