റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആറ് പുതിയ ട്രെയിനുകള്‍കൂടി ട്രാക്കിലിറങ്ങുന്നു

April 24, 2025 - 9:04 pm

ഡല്‍ഹി: അടുത്ത ആറ് മാസത്തിനകം വന്ദേഭാരതും അമൃത് ഭാരതും ഉള്‍പ്പെടെ ആറ് പുതിയ ട്രെയിനുകള്‍ ട്രാക്കിലിറങ്ങുന്നു. ബിഹാറിന് ആണ് ആറ് പുതിയ സര്‍വീസുകള്‍ അനുവദിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നത്. ന്യൂഡല്‍ഹി, പൂനെ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെയാണ് ബിഹാറിന് അനുവദിക്കാന്‍ പോകുന്നത്.

കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ബിഹാറിലേക്ക് വേണം എന്ന ശുപാര്‍ശ റെയില്‍വെ ബോര്‍ഡിന്റെ പരിഗണനയിലാണ്.

.ഒരു വന്ദേഭാരത് ട്രെയിന്‍ പട്‌ന – ന്യൂഡല്‍ഹി റൂട്ടില്‍ സര്‍വീസ് നടത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ആയിരിക്കുമെന്നും സൂചനകളുണ്ട്. ദീപാവലി, ഹോളി ആഘോഷ വേളയില്‍ ന്യൂഡല്‍ഹി-പട്ന ദീര്‍ഘദൂര സ്പെഷ്യല്‍ സര്‍വീസ് വന്ദേഭാരത് നടത്തിയിരുന്നു. ഈ സര്‍വീസ് വന്‍ ഹിറ്റായിരുന്നുവെന്നതാണ് സ്ഥിരം റൂട്ട് പരിഗണിക്കുന്നതിന് പിന്നിലെന്നാണ് വിവരം. കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ബിഹാറിനെ ബന്ധിപ്പിച്ച്‌ വേണം എന്ന ശുപാര്‍ശ റെയില്‍വെ ബോര്‍ഡിന്റെ പരിഗണനയിലാണ്.

ബിഹാറിന് വാരിക്കോരി ട്രെയിന്‍ കൊടുക്കുന്നതിന് പിന്നിൽ രാഷ്ട്രീയ താത്പര്യം

ഈ വര്‍ഷം അവസാനം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണെന്നതും ബിഹാറിന് വാരിക്കോരി ട്രെയിന്‍ കൊടുക്കുന്നതിന് പിന്നിലെ രാഷ്ട്രീയ താത്പര്യമാണെന്നും മനസിലാക്കാൻ കഴിയും .ഇപ്പോള്‍ തന്നെ പത്തിലധികം വന്ദേഭാരത് ട്രെയിനുകള്‍ ബിഹാര്‍ വഴി കടന്നുപോകുന്നുണ്ട്.ഇതിന് പുറമേയാണ് പുതിയതായി വന്ദേഭാരത് കൂടി അനുവദിക്കാന്‍ ഒരുങ്ങുന്നത്.

..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *