റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമത്തെ പലപ്പോഴും വഴിതിരിച്ചുവിടുകയാണെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന കാലമാണിതെന്നും മുൻമന്ത്രി ജി.സുധാകരൻ

April 28, 2025 - 6:23 am

ആലപ്പുഴ: നിയമം പാസാക്കുന്നവരുടെ താല്‍പര്യം നിയമങ്ങളില്‍ വരുമെന്നും പലപ്പോഴും നിയമത്തെ വഴിതിരിച്ചുവിടുകയാണെന്നും മുൻമന്ത്രി ജി.സുധാകരൻ. നിയമസഹായ വേദി ജില്ലാ സമിതി രൂപീകരണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന കാലമാണ്. സാധാരണക്കാരനും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കും ഉപകാരപ്രദമായ രീതിയില്‍ നിയമ സഹായ വേദി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഹായ വേദി സംസ്ഥാന പ്രസിഡന്റ് പ്രസീദ് മണലുവട്ടം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രൻ, സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു പുനലൂർ രാജൻ കെ.നായർ, യു.കെ.സോമൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ.രാമചന്ദ്രൻ പ്രസി), ചന്ദ്രദാസ് കേശവപിള്ള, യു.കെ.സോമൻ (ജന സെക്ര), ഉഷ രവീന്ദ്രൻ (സെക്രട്ടറി), ശശീന്ദ്ര ബാബു (ട്രഷറർ)

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *