റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയ്ക്ക് പകരം ഭർത്താവ് രോഗികളെ പരിശോധിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനോട് നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ച് വിജിലൻസ്

April 30, 2025 - 1:04 pm

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോ. സഹിതയ്ക്ക് പകരം ഭർത്താവായ ഡോ. സഫിൽ ആരോഗ്യ വകുപ്പിന്റെ അനുമതി ഇല്ലാതെയും രഹസ്യമായും രോഗികളെ പരിശോധിക്കുകയും ആൾമാറാട്ടം നടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ ആരോഗ്യ വകുപ്പിനോട് തുടർ നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശിച്ച് വിജിലൻസ് വകുപ്പ് .

പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ഡയറക്ടർക്ക് പരാതി നൽകിയിരുന്നത് . പ്രസ്തുത പരാതിയിൽ ആരോഗ്യ വകുപ്പ് തുടർ നടപടി സ്വീകരിക്കണമെന്നാണ് വിജിലൻസ് വകുപ്പ് വ്യക്തമാക്കുന്നത് . ഇത് സംബന്ധിച്ച് സർക്കാരിന് ലഭിച്ച വിജിലൻസ് ഡയറക്ടറുടെ കത്തും അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയും വിജിലൻസ് (സി) വകുപ്പ് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിക്ക് കൈമാറി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *