റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

May 5, 2025 - 6:36 am

കോട്ടയം | മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പെരുവന്താനം സ്വദേശി ആല്‍ബിന്‍ ജോസഫ് (21)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആല്‍ബിനൊപ്പം കാണാതായ അടിമാലി സ്വദേശി അമല്‍ കെ. ജോമോനായി തിരച്ചില്‍ തുടരുകയാണ്. ഭരണങ്ങാനത്ത് അപകടമുണ്ടായ വിലങ്ങുപാറ കടവിന് 200 മീറ്റര്‍ മാറി അമ്പലക്കടവിന് സമീപത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.

ഇവര്‍ക്കായി മെയ് 3 ശനിയാഴ്ച രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താഞ്ഞതിനെ തുടര്‍ന്ന് നിര്‍ത്തുകയും ഞായറാഴ്ച രാവിലെ ആറ് മണിയോടെ പുനരാരംഭിക്കുകയുമായിരുന്നു. കളരിയാമ്മാക്കല്‍ ചെക്ക് ഡാം തുറന്ന് ജലനിരപ്പ് കുറച്ച ശേഷമാണ് തെരച്ചിൽ പുനരാംഭിച്ചത്.
മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളെ കാണാതായത്. ജര്‍മന്‍ ഭാഷാ പഠന കേന്ദ്രത്തിലെ വിദ്യാര്‍ഥികളും സുഹൃത്തുക്കളുമായ നാലു പേര്‍ മീനച്ചിലാറ്റില്‍ ഭരണങ്ങാനം വിലങ്ങുപാറ കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഇവരില്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമാണ് തിരച്ചില്‍ തുടരുന്നത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *