റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഛത്തീസ്ഗഡില്‍ ഓപ്പറേഷൻ സങ്കൽപ്പ് ; മരണം 26 ആയി

May 8, 2025 - 5:15 am

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ 22 മാവോവാദികളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിസെ ബിജാപുര്‍ ജില്ലയില്‍ സിആര്‍പിഎഫിന് പുറമെ ഛത്തീസ്ഗഡ് പോലീസിലെ ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡ്, ബസ്തര്‍ ഫൈറ്റേഴ്‌സ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയ സംഘങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ സങ്കല്‍പ് എന്ന സൈനിക നടപടിയിലാണ് മാവോവാദികളെ വധിച്ചത്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ മാവോവാദി വിരുദ്ധ വേട്ടയാണ് ഛത്തീസ്ഗഡില്‍ നടന്നത്. അടുത്തിടെ തെലങ്കാന അതിര്‍ത്തിയിലെ കരെഗുട്ട വനത്തില്‍ മാവോവാദികള്‍ക്കെതിരെ നീക്കം നടത്തിയിരുന്നു.

ഏപ്രില്‍ 21-നാണ് ഓപ്പറേഷന്‍ സങ്കല്‍പ് എന്നപേരില്‍ മാവോവാദി വേട്ട ആരംഭിച്ചത്

ഏപ്രില്‍ 21-നാണ് ഓപ്പറേഷന്‍ സങ്കല്‍പ് എന്നപേരില്‍ മാവോവാദി വേട്ട ആരംഭിച്ചത്. ഓപ്പറേഷന്‍ തുടങ്ങി ഇതുവരെ ആകെ വധിച്ച മാവോവാദികളുടെ എണ്ണം 26 ആയി. ഏപ്രില്‍ 24-ന് ഇതേ മേഖലയില്‍ നിന്നു തന്നെ മൂന്ന് മാവോവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു. മെയ് അഞ്ചിന് ഒരു വനിതാ മാവോവാദിയെയും വധിച്ചിരുന്നു

ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മാവോവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. മാവോവാദി സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി ( പിഎല്‍ജിഎ)യുടെ ദണ്ഡകാരണ്യ സോണല്‍ കമ്മിറ്റി, തെലങ്കാന സ്‌റ്റേറ്റ് കമ്മിറ്റി, ബറ്റാലിയന്‍ 1 തുടങ്ങിയവയുടെ അംഗങ്ങള്‍ പങ്കെടുക്കുന്നുവെന്ന വിവരമാണ് സംയുക്ത സേനയ്ക്ക് ലഭിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *