റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓപ്പറേഷന്‍ സിന്ദൂറിനെതിരേ പോസ്റ്റ്: നാ​ഗ്പുരിൽ അറസ്റ്റിലായ റിജാസിന്റെ കൊച്ചിയിലെ വീട്ടിൽ ഭീകരവിരുദ്ധ സേനയുടെ പരിശോധന

May 12, 2025 - 5:39 am

കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറിനെതിരേ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതിന് നാ​ഗ്പുരിൽ അറസ്റ്റിലായ മലയാളി യാവാവ് റിജാസിസിന്റെ കൊച്ചിയിലെ വീട്ടിൽ ഭീകരവിരുദ്ധ സേനയുടെ (എടിഎസ്) പരിശോധന. എളമക്കര കീർത്തിന​ഗറിലെ വീട്ടിലാണ് മഹാരാഷ്ട്ര എടിഎസിനൊപ്പം നാ​ഗ്പൂർ പോലീസും ഐബി ഉദ്യോ​ഗസ്ഥരും കേരള പോലീസും മെയ് 11 ഞായറാഴ്ച രാത്രി 7.45 ഓടെയാണ് പരിശോധനക്ക് എത്തിയത്.

കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് റിജാസിനെതിരെ കേസെടുത്തിരിക്കുന്നത്

റിജാസിനേയും സുഹൃത്തിനേയും കഴിഞ്ഞ ദിവസമാണ് നാ​ഗ്പൂരിൽനിന്ന് പോലീസ് അറസ്റ്റുചെയ്തത്.സുഹൃത്തിനെ പിന്നീട് വിട്ടയച്ചെങ്കിലും റിജാസ് നിലവിൽ പോലീസ് കസ്റ്റഡിയിലാണുള്ളത് റിജാസിന്റെ മാതാവ്, പിതാവ്, സഹോദരൻ എന്നിവരിൽനിന്ന് സംഘം മൊഴിയെടുക്കുന്നുണ്ട്. റിജാസിനെ ബന്ധങ്ങൾ സംബന്ധിച്ച്, കൊച്ചി കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടക്കുമെന്നാണ് വിവരം. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് റിജാസിനെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് അറിയുന്നത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *