കൊച്ചി: ഇരുപത്തിനാല് കിലോ കഞ്ചാവുമായി ബംഗാള്‍ സംഘം നെടുമ്പാശേരിയില്‍ പിടിയിലായി. ഇരുപത്തിനാല് കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത് . പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളാണ് അറസ്റ്റിലായ നാലു പേരും. റാഖിബുല്‍ മൊല്ല,സിറാജുല്‍ മുന്‍ഷി, റാബി, സെയ്ദുല്‍ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്.
സൈക്കിള്‍ പമ്പ് കച്ചവടക്കാരെന്ന വ്യാജേനയായിരുന്നു കച്ചവടം
സൈക്കിള്‍ പമ്ബിനുളളില്‍ കഞ്ചാവ് നിറച്ചായിരുന്നു ഇവരുടെ കച്ചവടം. .200 സൈക്കിള്‍ പമ്പുകളിലായാണ് ഇവർ കഞ്ചാവ് കച്ചവടം നടത്താൻ ശ്രമിച്ചത്. പരിശോധനയില്‍ ഈ പമ്പുകളിലെല്ലാം കഞ്ചാവായിരുന്നുവെന്ന കണ്ടെത്തി. ആകെ 24 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.സൈക്കിള്‍ പമ്പ് കച്ചവടക്കാരെന്ന വ്യാജേനയായിരുന്നു നാലംഗ സംഘത്തിന്‍റെ കഞ്ചാവ് കച്ചവടം
ഡാന്‍സാഫ് സംഘവും നെടുമ്പാശേരി പൊലീസും ചേര്‍ന്നാണ് പിടികൂടിയത്
.ഒഡീഷയില്‍ നിന്ന് ഒരു കിലോ കഞ്ചാവ് രണ്ടായിരം രൂപ നിരക്കില്‍ വാങ്ങിയ ശേഷം ഇരുപതിനായിരം രൂപയ്ക്ക് ഇവിടെ എത്തിച്ച് വില്‍ക്കുക യായിരുന്നു സംഘത്തിന്‍റെ രീതി. പത്തിരട്ടി ലാഭമാണ് സംഘത്തിന് ലഭിച്ചത്. കോയമ്പത്തൂരിലെത്തിയ ശേഷം ബസ് മാര്‍ഗമാണ് അങ്കമാലിയിലെത്തിയത്. അവിടെ നിന്ന് ഓട്ടോ റിക്ഷയില്‍ പോകുമ്പോഴായിരുന്നു ആലുവയിലെ ഡാന്‍സാഫ് സംഘവും നെടുമ്പാശേരി പൊലീസും ചേര്‍ന്ന് എല്ലാവരെയും പിടികൂടിയത്
