റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാഹ സല്‍ക്കാരത്തിനിടെ കാറ്ററിങ് തൊഴിലാളികള്‍ ചേരി തിരിഞ്ഞ് അടിച്ചു

May 20, 2025 - 1:28 pm

കൊല്ലം| കൊല്ലം തട്ടാമലയില്‍വിവാഹ സല്‍ക്കാരത്തിന് ബിരിയാണി വിളമ്പിയപ്പോള്‍ സാലഡ് കിട്ടിയില്ല . കാറ്ററിങ് തൊഴിലാളികള്‍ ചേരി തിരിഞ്ഞ് അടിച്ചു. മെയ് 19ന് ഉച്ചയോടെ പിണയ്ക്കല്‍ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുത്ത അതിഥികള്‍ക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കാറ്ററിങ് തൊഴിലാളികള്‍ ഭക്ഷണം കഴിക്കാനായി ഇരുന്നപ്പോഴാണ് പ്രശ്‌നമുണ്ടായത്.

ബിരിയാണി വിളമ്പിയപ്പോള്‍ ചിലര്‍ക്ക് സാലഡ് കിട്ടിയില്ല. ഇത് ചോദ്യം ചെയ്തതോടെ തര്‍ക്കമുണ്ടാകുകയും അടിപിടിയിലെത്തുകയുമായിരുന്നു. യുവാക്കള്‍ ചേരി തിരിഞ്ഞ് പാത്രങ്ങളുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തിന്റെ ഭാഗമായ ഇരു കൂട്ടരും ഇരവിപുരം പോലീസില്‍ പരാതി നല്‍കി. ഇരു കൂട്ടരേയും . പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *