റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുൻ ഡിസിസി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു

May 24, 2025 - 9:26 pm

കട്ടപ്പന: ഇടുക്കി മുൻ ഡിസിസി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. കട്ടപ്പനയിൽ ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കൺവെൻഷനിൽ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അം​ഗത്വം നൽകി സ്വീകരിച്ചു.

വഖഫ് വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ല

.വഖഫ് വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടുകളിലെ വിയോജിപ്പിനെ തുടർന്ന് പാർട്ടി വിടുന്നതായി തൊടുപുഴയിൽ വാർത്തസമ്മേളനത്തിൽ ബെന്നി വ്യക്തമാക്കിയിരുന്നു. പിന്നീടാണ് ബിജെപിയിൽ ചേർന്നത്. ക്രിസ്ത്യൻ വിരുദ്ധ നിലപാടാണ് കഴിഞ്ഞ കുറച്ചുകാലമായി കോൺ​ഗ്രസ് പിന്തുടരുന്നതെന്നും അദ്ദേഹം വിമർശനമുന്നയിച്ചിരുന്നു.വഖഫ് വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ലെന്നും കോൺഗ്രസ് എംപിമാർക്ക് കേരളത്തിലും കേന്ദ്രത്തിലും രണ്ട് നിലപാടാണന്നും പാർട്ടി വിട്ടപ്പോൾ ബെന്നി വിമർശിച്ചിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *