റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെനിയയില്‍ ബസപകടത്തില്‍ മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

June 11, 2025 - 10:14 am

ദോഹ | കെനിയയില്‍ ബസപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. രേഖകളെല്ലാം ലഭ്യമായി കഴിഞ്ഞാല്‍ജൂൺ 11,12, തീയതികളിലായി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.

.ഖത്വറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തിൽ പെട്ടത്.

ബന്ധുക്കള്‍ എത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെ ജൂൺ 10ന് രാത്രിതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. ബലിപെരുന്നാള്‍ ദിനത്തില്‍ ഖത്വറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ പാലക്കാട് കോങ്ങാട് മണ്ണൂര്‍ പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍ (41), മകള്‍ ടൈറ (എട്ട്), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ജസ്‌ന കുറ്റിക്കാട്ടുചാലില്‍ (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര മാസം), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58) എന്നിവരാണ് അപകടത്തില്‍ മരിച്ചത്..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *