Tag
ന്യൂസ് ഡെസ്ക്

​ഗവർണർ നടത്തിയ അനധികൃത നിയമനം മരവിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് നീങ്ങുമെന്ന് എസ് എഫ് ഐ

June 12, 2025 - 5:07 am

തിരുവനന്തപുരം |ആര്‍ എസ് എസ് അനുകൂലിയായ , ജന്മഭൂമി ദിനപത്രത്തിലെ എം സതീശനെ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് എസ് എഫ് ഐ. അനധികൃത നിയമനം മരവിപ്പിച്ചില്ലെങ്കില്‍ .പ്രക്ഷോഭവുമായി മുന്നോട്ട് നീങ്ങുമെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവര്‍ അറിയിച്ചു

വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കുവാനുമുള്ള നീക്കങ്ങള്‍ ഏതറ്റം വരെയും എസ് എഫ് ഐ പ്രതിരോധിക്കും. .
.
ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളത്തിന്റെ സര്‍വകലാശാലകളെ കാവിവത്കരിക്കുവാന്‍ ആര്‍എസ്എസ് നടത്തുന്ന വര്‍ഗീയ അജണ്ടയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള അനധികൃത നിയമനം. ഇതിനു മുമ്പും രാഷ്ട്രീയ ലാഭം നേടുവാനും സംഘപരിവാര്‍ താല്‍പര്യം സംരക്ഷിക്കുവാനും വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കുവാനുമുള്ള മുന്‍ ചാന്‍സിലറുടെ നീക്കങ്ങള്‍ കേരളീയ പൊതുസമൂഹം കണ്ടതാണ്. സര്‍വകലാശാല പ്രവര്‍ത്തനങ്ങളെ നിശ്ചലമാക്കുവാനും സംഘപരിവാര്‍ രാഷ്ട്രീയത്തെ ഒളിച്ചുകടത്തുവാനുമുള്ള ആര്‍ എസ് എസ് നീക്കവും ചാന്‍സിലറുടെ അമിതാധികാര പ്രവണതകളും അനുഭവമുള്ളതാണ്. സംഘപരിവാര്‍ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കുവാനുമുള്ള നീക്കങ്ങള്‍ ഏതറ്റം വരെയും എസ് എഫ് ഐ പ്രതിരോധിക്കും. .

.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *