റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി നഴ്‌സും

June 13, 2025 - 6:50 am

അഹമ്മദാബാദ് : വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് രഞ്ജിതയുടെ മടക്കം . അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളിയാണ് പത്തനംതിട്ട സ്വദേശി രഞ്ജിത ഗോപകുമാരന്‍ നായർ. ലണ്ടനില്‍ നഴ്സായിരുന്ന രഞ്ജിത നാട്ടില്‍വന്ന് തിരികെ മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം. വിദേശത്തെ ജോലി മതിയാക്കി നാട്ടില്‍ ജോലിക്കു കയറാനിരിക്കുകയായിരുന്നു രഞ്ജിത.

ഓഗസ്റ്റില്‍ തിരികെ നാട്ടിലെത്തി സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്നായിരുന്നു ആഗ്രഹം.

2014-ല്‍ ഒമാനിലാണ് രഞ്ജിത ആദ്യമായി നഴ്സായി ജോലിയില്‍ പ്രവേശിക്കുന്നത്. ഇതിനിടെ 2019-ല്‍ പി.എസ്.സി. എഴുതി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് രഞ്ജിത ജോലിചെയ്തിരുന്നത്. പിന്നീട് ഇവിടെനിന്ന് അവധിയെടുത്ത് വീണ്ടും ഒമാനിലേക്ക് പോയി. ഒമാനിലെ സലാലയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി. സലാലയില്‍ നഴ്‌സായി ജോലിചെയ്യുന്നതിനിടെയാണ് പരീക്ഷയെഴുതി ലണ്ടനിലേക്ക് പോയത്. ഏകദേശം ഒരുവര്‍ഷം മുമ്പാണ് രഞ്ജിത ലണ്ടനില്‍ എന്‍എച്ച്എസില്‍ ജോലിയില്‍പ്രവേശിച്ചത്. എന്നാല്‍, അധികം വൈകാതെ ഓഗസ്റ്റില്‍ തിരികെ നാട്ടിലെത്തി സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്നായിരുന്നു ആഗ്രഹം. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *