റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ കസ്റ്റഡിയലെടുത്തു

June 21, 2025 - 5:19 am

തൃശൂര്‍ | കെ എസ് ആര്‍ ടി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സ്ഥിരം കുറ്റവാളി കസ്റ്റഡിയില്‍. വടകര സ്വദേശി സവാദാണ് അറസ്റ്റിലായത്. ജൂൺ 14ന് മലപ്പുറത്തേക്കുള്ള കെ എസ്ആര്‍ ടി സി ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിലാണ് ഇയാളെ ഇന്ന് (ജൂൺ 21)കസ്റ്റഡിയില്‍ എടുത്തത്. ഇതിനുമുമ്പ് 2023 ല്‍ നെടുമ്പാശ്ശേരിയില്‍ വച്ച് ബസില്‍ തൃശൂര്‍ സ്വദേശിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് ഇയാള്‍ അറസ്റ്റിലായിരുന്നു. .സമാനമായ സംഭവം തന്നെയാണ് ഇക്കഴിഞ്ഞ 14നും ഉണ്ടായതെന്ന് തൃശൂര്‍ ഈസ്റ്റ് പോലീസ് വ്യക്തമാക്കി.

മലപ്പുറത്തേക്കുള്ള കെ എസ് ആര്‍ ടി സി ബസ് തൃശൂരില്‍ എത്തിയതോടെ യുവതി അതിക്രമം സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. തൃശൂര്‍ ഈസ്റ്റ് പോലീസിന് നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് ഇന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്ത് വരികയാണ്. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *