മലപ്പുറം | നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടപടി ക്രമങ്ങള്‍ തുടങ്ങി. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തയ്യാറാക്കിയ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇന്ന് (ജൂൺ 23)രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും.പോളിങ്ങ് ഉദ്യോഗസ്ഥരും സ്ഥാനാര്‍ത്ഥിക ളുടെ ഏജന്റുമാരും സ്ഥലത്തെത്തിക്കഴിഞ്ഞു. ആദ്യം തപാല്‍ വോട്ടുകള്‍ എണ്ണും. ആദ്യം എണ്ണുന്ന വഴിക്കടവ് തന്നെ സൂചനകള്‍ ലഭ്യമാക്കും.
രാവിലെ 7.30 ന് സ്‌ട്രോങ്ങ് റൂം തുറക്കും.
വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂം രാവിലെ 7.30 ന് തുറക്കും. 263 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ക്കായി 14 ടേബിളുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ ആകുമെന്ന് യു ഡി എഫ് കണക്കുകൂട്ടുമ്പോള്‍ മണ്ഡലം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പി വി അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ വിധി നിര്‍ണയത്തില്‍ നിര്‍ണായകമായിരിക്കും.
കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇടതുപക്ഷത്തിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തുവെന്ന് പി വി അന്‍വർ
.നില മെച്ചപ്പെടുത്താന്‍ ആകുമെന്ന പ്രതീക്ഷയിലായിരുന്ന എന്‍ ഡി എ തങ്ങളുടെ വോട്ടുകള്‍ യു ഡി എഫിലേക്ക് ഒഴുകിയെന്ന സ്ഥാനാര്‍ഥിയുടെ വെളിപ്പെടുത്തലോടെ വെട്ടിലായി. കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇടതുപക്ഷത്തിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു എന്ന ആരോപണവുമായി പി വി അന്‍വറും രംഗത്തുവന്നു. നിയമസഭയിലേക്ക് താന്‍ തന്നെ പോകുമെന്ന അന്‍വറിന്റെ അവകാശവാദത്തിന്റെ സാധ്യത ആദ്യ റൗണ്ട് പൂര്‍ണമാകുമ്പോള്‍ തന്നെ വ്യക്തമാകും..
