റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അജയ് തറയിലിന്റെ ഖദര്‍ വിവാദം അനാവശ്യ ചര്‍ച്ചയായിപ്പോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍

July 3, 2025 - 3:13 pm

കോഴിക്കോട്: ധരിക്കുന്നത് ഖദറായാലും കളറായാലും കുഴപ്പമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ആളുകള്‍ ഇഷ്ടമുള്ളത് ധരിക്കട്ടെ. എന്നാല്‍ ഖാദി മേഖല സംരക്ഷിക്കപ്പെടണം. വളരെ ഗൗരവതരമായ വിഷയങ്ങള്‍ നില്‍ക്കുമ്പോള്‍ അജയ് തറയിലിന്റെ ഖദര്‍ വിവാദം അനാവശ്യ ചര്‍ച്ചയായിപ്പോയെന്നും മുരളീധരന്‍ പ്രതികരിച്ചു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയയിരുന്നു മുരളീധരൻ

ഖദറായാലും കളറായാലും കുഴപ്പമില്ല. താന്‍ രണ്ടും ധരിക്കാറുണ്ട്. ആളുകള്‍ ഇഷ്ടമുള്ളത് ധരിക്കട്ടെ. എന്നാല്‍, ഖദര്‍മേഖല സംരക്ഷിക്കപ്പെടണമെന്നൊരു അഭിപ്രായം തനിക്കുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അമ്പേ പരാജയമാണെന്നും ആരോഗ്യ വകുപ്പ് അനാരോഗ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്‌ളാഷ് ബാക്ക് നോക്കാന്‍ എന്തിനാണ് ആരോഗ്യമന്ത്രിയെന്നും കെ. മുരളിധരന്‍ ചോദിച്ചു.
.
വിമര്‍ശനം ചൂണ്ടിക്കാട്ടിയാല്‍ വ്യക്തിയധിക്ഷേപമാണ് മന്ത്രി നടത്തുന്നത്. മന്ത്രിയുടെ അധിക്ഷേപത്തിന് മറുപടി പറയുന്നില്ല. മുന്‍കാല സര്‍ക്കാരുകള്‍ ആരോഗ്യരംഗം നന്നായാണ് കൈകാര്യംചെയ്തത്. ഇപ്പോള്‍ എന്തെങ്കിലും പറയുമ്പോള്‍ ഫ്‌ളാഷ് ബാക്ക് നോക്കാനാണ് പറയുന്നത്. ഫ്‌ളാഷ് ബാക്ക് നോക്കാന്‍ എന്തിനാണ് ആരോഗ്യമന്ത്രിയെന്നും കെ. മുരളിധരന്‍ ചോദിച്ചു.

ആര്‍എസ്എസ് നയം നടപ്പാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്.

കേരള സര്‍വകലാശാല രജിസ്ട്രാറുടെ പല നിലപാടുകളോടും വിയോജിപ്പുണ്ട്. എന്നാല്‍, സസ്‌പെന്‍ഷന്‍ ശരിയല്ല. ആര്‍എസ്എസ് നയം നടപ്പാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. രജിസ്ട്രാര്‍ക്ക് കോടതിയില്‍നിന്ന് നീതി ലഭിക്കും .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *