റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചശേഷം വേദങ്ങളും ഉപനിഷത്തുകളും ജൈവകൃഷിയുമായി മുന്നോട്ടുപോകുമെന്ന് അമിത് ഷാ

July 10, 2025 - 7:12 am

ന്യൂഡൽഹി: രാഷ്ട്രീയ ജീവിതത്തിൽനിന്ന് വിരമിച്ചശേഷമുള്ള പദ്ധതികൾ പങ്കുവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. വേദങ്ങളിലും ഉപനിഷത്തുകളിലും ജൈവകൃഷിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജൂലാ 9 ബുധനാഴ്ച നടന്ന ‘സഹ്കാർ സംവാദ്’ എന്ന പരിപാടിയിലെ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളിലെ വനിതാ പ്രവർത്തകരുമായുള്ള സംവാദത്തിലാണ് അമിത്ഷായുടെ പ്രസ്താവന. രാഷ്ട്രീയത്തില്‍നിന്ന് എപ്പോൾ വിരമിച്ചാലും ഞാന്‍ എന്റെ ബാക്കിയുള്ള ജീവിതം വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും ജൈവ കൃഷിക്കുമായി നീക്കിവെക്കും’, അമിത് ഷാ വ്യക്തമാക്കി.

എണ്ണായിരത്തോളം പുസ്തകങ്ങൾ തനിക്ക് ഉള്ളതായി അമിത്ഷാ

വായനയോടും ശാസ്ത്രീയ സംഗീതത്തോടുമുള്ള തന്‍റെ സ്നേഹവും അദ്ദേഹം പലവേദികളിലും പറഞ്ഞിട്ടുണ്ട്. മുമ്പ്, നെറ്റ്‌വർക്ക് 18-ന് നൽകിയ അഭിമുഖത്തിൽ എണ്ണായിരത്തോളം പുസ്തകങ്ങൾ തനിക്ക് ഉള്ളതായി അമിത്ഷാ പറഞ്ഞിട്ടുണ്ട്. എന്നാൽ, ജോലിയുടെ ഭാരക്കൂടുതൽ കാരണം അധികം സമയം വായനയ്ക്കായി ചെലവഴിക്കാനാകാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.അഹമ്മദാബാദിൽ നടന്ന മറ്റൊരു ചടങ്ങിൽ ജൈവകൃഷിയിലുള്ള താല്പര്യവും അദ്ദേഹ പങ്കുവച്ചിട്ടുണ്ട്
.
..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *