റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ മിഥുന്‍ എന്ന വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിച്ച് കെഎസ്ഇബി

July 20, 2025 - 6:12 am

കൊല്ലം | കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ മിഥുന്‍ എന്ന വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവച്ചിന് പിന്നാലെ അപകടം സംഭവിച്ച വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിച്ച് കെഎസ്ഇബി. ജൂലൈ 19 ന് ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്റെ സാന്നിധ്യത്തിന്‍ നടന്ന യോഗത്തില്‍ വൈദ്യുതി ലൈന്‍ മാറ്റാന്‍ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് ലൈന്‍ മാറ്റി സ്ഥാപിച്ചത്. നേരത്തെ ഈ ലൈനിലൂടെ മറ്റ് രണ്ടിടങ്ങളിലേക്കുമായി പോയിരുന്ന വൈദുതി കണക്ഷനുകള്‍ ഇനി മുതല്‍ തൊട്ടടുത്ത പോസ്റ്റില്‍ നിന്നായിരിക്കും നല്‍കുക.

ഷെഡ് പൊളിച്ച് നല്‍കാന്‍ കെഎസ്ഇബി സ്‌കൂള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു

മാനദണ്ഡവും പാലിക്കാതെയാണ് സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളിലൂടെ വൈദ്യതി ലൈന്‍ പോയിരുന്നത്. ലൈന്‍ കേബിള്‍ ചെയ്ത് സുരക്ഷിതമാക്കാന്‍ രണ്ടു ദിവസം മുന്‍പ് ഷെഡ് പൊളിച്ച് നല്‍കാന്‍ കെഎസ്ഇബി സ്‌കൂള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *