റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സർക്കാർ നിഷ്ക്രിയം : കെ.സി.വേണുഗോപാല്‍

July 23, 2025 - 7:41 am

ഡല്‍ഹി: കേരളത്തില്‍ ഓരോ ദിവസവും വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതായി കെ.സി.വേണുഗോപാല്‍. വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സർക്കാർ നിഷ്ക്രിയമാണ്. ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്ന മനോഭാവമാണു കേന്ദ്രസർക്കാരിന്.

സംസ്ഥാനസർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം

കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഇക്കാര്യം വിശദമായി സഭയില്‍ ഉന്നയിച്ചതാണ്. കേന്ദ്രമന്ത്രിയോടു വിഷയം ഉന്നയിച്ചപ്പോള്‍ ഉത്തരവാദിത്വം മുഴുവൻ സംസ്ഥാന സർക്കാരിനാണ് എന്നരീതിയിലാണ് അദ്ദേഹം സംസാരിച്ചത്. കേന്ദ്രസർക്കാർ ഈ വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാൻ തയാറാകണം. സംസ്ഥാനസർക്കാർ അതിനുവേണ്ടി ശക്തമായ നിലപാട് സ്വീകരിക്കണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *