റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

August 3, 2025 - 5:27 am

.പത്തനംതിട്ട: പുല്ലാട് ആലുംതറയില്‍ ഭാര്യ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. അഞ്ചാനിക്കല്‍ വീട്ടില്‍ ശശി (65), ഇദ്ദേഹത്തിന്റെ സഹോദരി രാധാമണി (57), ഭാര്യ ശ്യാമ (33) എന്നിവര്‍ക്കാണ് കുത്തേറ്റത്. ശ്യാമയുടെ ഭര്‍ത്താവ് അജി ആണ് മൂവരെയും ആക്രമിച്ചത്. . കുടുംബകലഹമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ കോഴിപ്പുറം പോലീസ് അന്വേഷണമാരംഭിച്ചു.ആ​ഗസ്റ്റ് 2 ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം.

ശശിയുടെ നില ഗുരുതരമാണ്

ശശി അജിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ ബഹളംകേട്ട് ഓടിയെത്തിയതായിരുന്നു അയല്‍വാസി കൂടിയായ രാധാമണി. ഇതോടെയാണ് ഇവർക്കും കുത്തേറ്റത്. മൂവരെയും കുത്തിയശേഷം അജി സ്ഥലത്തുനിന്ന് മുങ്ങി. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.
മൂവരെയും ഉടന്‍തന്നെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയേലക്ക് കൊണ്ടുപോവുകയായിരുന്നു. ശശിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *