റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആദ്യമായി ബഹിരാകാശ യാത്ര ചെയ്തത് ഹനുമാനാണെന്ന വിചിത്ര പരാമർശവുമായി ബിജെപി നേതാവ്

August 25, 2025 - 7:20 am

ഷിംല: ബഹിരാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്തത് ഹനുമാനാണെന്ന പരാമർശവുമായി ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ.ഓ​ഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ചു ഹിമാചല്‍ പ്രദേശിലെ പി.എം.ശ്രീ സ്കൂളില്‍ നടത്തിയ ചടങ്ങില്‍ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച്‌ അറിയണമെന്നും ഠാക്കൂർ

വിദ്യാർത്ഥികളോട് പുസ്തകങ്ങള്‍ക്കപ്പുറം ചിന്തിക്കാനും ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച്‌ അറിയണമെന്നും ഠാക്കൂർ പറഞ്ഞു. ഇതിന്‍റെ ദൃശ്യങ്ങള്‍ അനുരാഗ് ഠാക്കൂർ തന്‍റെ എക്സ് അക്കൗണ്ടില്‍ പങ്കുവച്ചു. ആരാണ് ആദ്യത്തെ ബഹിരാകാശ സഞ്ചാരി എന്ന് ഠാക്കൂർ പരിപാടിക്കിടെ വിദ്യാർഥികളോട് ചോദിച്ചു.

ആയിരക്കണക്കിനു വർഷം പഴക്കമുള്ള പാരമ്പര്യം

അത് ഹനുമാനാണെന്ന് ഞാൻ കരുതുന്നുവെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു. നമ്മളിപ്പോഴും വർത്തമാനക്കാലത്തിലാണ്. ആയിരക്കണക്കിനു വർഷം പഴക്കമുള്ള പാരമ്പര്യം, അറിവ്, സംസ്കാരം എന്നിവ തിരിച്ചറിയാത്തിടത്തോളം ബ്രിട്ടീഷുകാർ കാണിച്ചു തന്നതുപോലെ നമ്മള്‍ തുടരുമെന്നും അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *