റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലിയേക്കരയില്‍ ടോള്‍ നിരക്കിലെ വാർഷിക വർദ്ധനയ്‌ക്ക് ദേശീയപാതാ അതോറിറ്റിയുടെ അനുമതി ലഭിച്ചു

September 1, 2025 - 12:51 pm

കൊച്ചി: തൃശൂർ ജില്ലയിലെ പാലിയേക്കരയില്‍ ടോള്‍ നിരക്കിലെ വാർഷിക വർദ്ധനയ്‌ക്ക് ദേശീയപാതാ അതോറിറ്റിയുടെ അനുമതി.സെപ്തംബർ ഒമ്പതു വരെയുള്ള ടോള്‍ പിരിവ് വിലക്ക് അവസാനിച്ചാല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. . എല്ലാ വർഷവും സെപ്തംബർ ഒന്നിനാണ് നിരക്ക് പുതുക്കുക. ഈ വർഷം ഒരു ഭാഗത്തേക്കുള്ള നിരക്കിന് അഞ്ചു മുതല്‍ 15 രൂപ വരെ വർദ്ധനവുണ്ട്. കാറിന് 90 രൂപയില്‍ നിന്ന് 95 ആയി. മടക്കയാത്രയുള്‍പ്പെടെ കാറിനുള്ള നിരക്ക് 140 ആയി തുടരും.ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറാണ് കരാർ കമ്പനി

അടിപ്പാതകളുടെ നിർമ്മാണം മറ്റൊരു കമ്പനിക്കാണെന്ന വാദം,ഹൈക്കോടതിയും സുപ്രീം കോടതിയും അംഗീകരിച്ചില്ല.

‌ റോഡിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് ഹൈക്കോടതിയാണ് ദേശീയപാത 544ല്‍ ഇടപ്പള്ളി – മണ്ണുത്തി ഭാഗത്തെ ടോള്‍ പിരിവ് സ്റ്റേ ചെയ്തത്. റോഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടോയെന്ന് സെപ്തംബർ 9ന് ശേഷം കോടതി വിലയിരുത്തും. ദേശീയപാതയില്‍ പുതിയ അടിപ്പാതകളുടെ നിർമ്മാണം കാരണം സർവീസ് റോഡുകള്‍ തകർന്ന് മണിക്കൂറുകള്‍ ഗതാഗതം കുരുങ്ങിയപ്പോഴാണ് ഹൈക്കോടതി ടോള്‍ പിരിവ് തടഞ്ഞത്.അടിപ്പാതകളുടെ നിർമ്മാണം മറ്റൊരു കമ്പനിക്കാണെന്ന വാദം,ഹൈക്കോടതിയും സുപ്രീം കോടതിയും അംഗീകരിച്ചില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *