റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇസ്‌റായേല്‍ ആക്രമണം ഖത്തര്‍ എയര്‍വേയ്സിന്റെ സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് എയര്‍ലൈന്‍ അധികൃതര്‍

September 10, 2025 - 7:24 am

.

ദോഹ | ദോഹ ലക്ഷ്യമിട്ട് ഇസ്‌റായേല്‍ നടത്തിയ ആക്രമണം ഖത്തര്‍ എയര്‍വേയ്സിന്റെ സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് എയര്‍ലൈന്‍ അധികൃതര്‍. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും കമ്പനി വ്യക്തമാക്കി.

സമാധാന ചര്‍ച്ചകള്‍ ദോഹയില്‍ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം.

സെപ്തംബർ 9 ചൊവ്വാഴ്ച വൈകിട്ടോടെ ദോഹയില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയിലെ അംഗങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് നേരെയാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഗസ്സയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച സമാധാന ചര്‍ച്ചകള്‍ ദോഹയില്‍ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം.

മധ്യസ്ഥരായി നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍

ആക്രമണത്തെ അപലപിച്ച ഖത്തര്‍ ഇസ്‌റാഈല്‍ നടപടി എല്ലാ രാജ്യാന്തര നിയമങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും വ്യക്തമാക്കി. ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ വര്‍ഷങ്ങളായി മധ്യസ്ഥരായി നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *