റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു

September 12, 2025 - 6:34 am

ന്യൂയോര്‍ക്ക്: ഖത്തറില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍. ഇസ്രയേലിന്റെ പേര് പറയാതെയാണ് സുരക്ഷാ കൗണ്‍സില്‍ ആക്രമണത്തെ അപലപിച്ചത്. പ്രമേയത്തെ ഇസ്രയേലിന്റെ സഖ്യകക്ഷിയായ അമേരിക്ക ഉള്‍പ്പെടെയുള്ള 15 അംഗങ്ങള്‍ അംഗീകരിച്ചു. ഖത്തറിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണെന്നും സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. കൗണ്‍സില്‍ അംഗങ്ങള്‍ സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും ചൂണ്ടിക്കാട്ടി.

സുരക്ഷാ കൗണ്‍സില്‍ അം​ഗങ്ങൾ

ചൈന, ഫ്രാന്‍സ്, റഷ്യ, യു.കെ, അമേരിക്ക തുടങ്ങിയ സ്ഥിരാംഗങ്ങള്‍ക്ക് പുറമേ 10 താത്കാലിക അംഗങ്ങള്‍ കൂടി ചേര്‍ന്നാണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍. അല്‍ജീരിയ, ഡെന്മാര്‍ക്ക്, ഗ്രീസ്, പാകിസ്താന്‍ എന്നിവയാണ് താത്കാലിക അംഗങ്ങള്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *