റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെപിസിസി ഭാരവാഹികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

September 15, 2025 - 11:51 am

തിരുവനന്തപുരം | കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ഇന്ന് (സെപ്തംബർ 15)തിരുവനന്തപുരത്ത് ചേരും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. പ്രധാന വിഷയങ്ങളില്‍ ചര്‍ച്ചകളില്ലാത്തതിലും ചുമതലകള്‍ നല്‍കാത്തതിലും ഒരു വിഭാഗം കെപിസിസി ഭാരവാഹികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നുണ്ട്.

പുനസംഘടന നടപടികളിലേക്ക് കടക്കുന്നതിലും എതിര്‍പ്പുണ്ട്

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുനസംഘടന നടപടികളിലേക്ക് വീണ്ടും കടക്കുന്നതിലും എതിര്‍പ്പുണ്ട്. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യയും ഭാരവാഹികള്‍ ഉന്നയിക്കും. ഫണ്ട് പിരിവിനായുള്ള ഗൃഹസന്ദര്‍ശനം, പോലീസ് സ്റ്റേഷനുകള്‍ക്കു മുന്നിലെ സമരം എന്നിവയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *