കൊച്ചി: സി.പി.എം വനിതാ നേതാവ് കെ.ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണവും ആരോപണവുമെല്ലാം സി.പി.എം അധികാര രാഷ്ട്രീയത്തിന് പിന്നിലെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെച്ചിട്ട് കാര്യമില്ലെന്നും മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
വാര്‍ത്ത വന്നത് കോണ്‍ഗ്രസ് പത്രത്തില്‍ അല്ല. പാര്‍ട്ടിക്കുള്ളിലെ ഇത്തരം പ്രശ്‌നം തീര്‍ക്കേണ്ടത് സി.പി.എം തന്നെയാണെന്നും . പരിഹരിക്കേണ്ടത് സി.പി.എം ജില്ലാ സെക്രട്ടറിയാണെന്നും മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.
