റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഋഷികേശിൽ സൗന്ദര്യമത്സര റിഹേഴ്സലിനിടെ മോഡലുകളെ തടഞ്ഞുനിർത്തി ഭീഷണി

October 6, 2025 - 5:38 am

ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശിൽ സൗന്ദര്യമത്സര റിഹേഴ്സലിനിടെ മോഡലുകൾക്ക് ഭീഷണി. നീളം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചു എന്ന പേരിൽ മോഡലുകളെ സംഘം ചേർന്ന് തടഞ്ഞുനിർത്തിയതായാണ് ആരോപണം. രാഷ്ട്രീയ ഹിന്ദു ശക്തി സംഘാതൻ എന്ന സംഘടനയിലെ അംഗങ്ങളാണ് മോഡലുകളെ തടഞ്ഞത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാഘവേന്ദ്ര ഭട്‌നാഗറിന്റെ നേതൃത്വത്തിൽ ഒക്ടോബർ 3 വെളളിയാഴ്ചയായിരുന്നു സംഭവം.

ലയൺസ് ക്ലബ് ഋഷികേശ് സംഘടിപ്പിച്ച റാമ്പ് വാക്ക് പരിപാടിയ്ക്കിടയിലേക്ക് എത്തിയ പ്രതിഷേധക്കാർ പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ച മത്സരാർഥികളെ തടയുകയും രൂക്ഷമായ വാഗ്വാദത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *