റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാഭ്യാസ മന്ത്രിക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്സ്

October 15, 2025 - 5:14 pm

കൊച്ചി | വിദ്യാഭ്യാസ മന്ത്രിക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്സ് രംഗത്ത്. വിദ്യാഭ്യാസ മന്ത്രി വിവേകത്തോടെയാവണം നിലപാടുകള്‍ സ്വീകരിക്കേണ്ടതെന്ന് ഫാ. ഫിലിപ്പ് കവിയില്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന പ്രശ്‌നം വഷളാക്കാനേ സഹായിക്കൂ. പ്രശ്‌നപരിഹാര സാധ്യത തെളിഞ്ഞതിനു ശേഷം മന്ത്രി വിവേകമില്ലാത്ത പ്രസ്താവന നടത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രി നിലപാട് തിരുത്തണമെന്ന് സ്‌കൂള്‍ അധികൃതർ

ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി നിലപാട് തിരുത്തണമെന്ന് സ്‌കൂള്‍ അധികൃതർ ആവശ്യപ്പെട്ടു. തങ്ങള്‍ക്കെതിരെ ഡി ഡി ഇ ഓഫീസില്‍ നിന്നുള്ള റിപോര്‍ട്ട് സത്യവിരുദ്ധമാണെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന പറഞ്ഞു. സര്‍ക്കാരിന് വ്യക്തമായ വിശദീകരണം നല്‍കിയിട്ടുണ്ട്. കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിട്ടില്ല. നിരവധി മുസ്‌ലിം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. അവരെല്ലാം സ്‌കൂളിന്റേതായ സമാനനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. കുട്ടിയുടെ പിതാവിനെ ഉടന്‍ കാണുമെന്നും ഇവിടെ കുട്ടികളെല്ലാം തുല്യരാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *