റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയലാർ സാംസ്കാരികോത്സവം : കടകംപള്ളി സുരേന്ദ്രന് പതാക കൈമാറി നടൻ മധു

October 18, 2025 - 7:08 am

തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച്‌ വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന വയലാർ സാംസ്കാരികോത്സവത്തിന്റെ പതാക കടകംപള്ളി സുരേന്ദ്രന് കൈമാറി നടൻ മധു.ഒക്ടോബർ 18 ന് വൈകിട്ട് 5ന് പുത്തരിക്കണ്ടത്തെ ഇ.കെ.നായനാർ പാർക്കില്‍ സാംസ്കാരിക വേദി പ്രസിഡന്റ് ഡോ.ജി.രാജ്മോഹൻ ഈ പതാക ഉയർത്തുന്നതോടെ സാംസ്കാരികോത്സവത്തിന് തുടക്കമാകും.

വയലാർ വജ്രരത്ന പുരസ്കാരം മധുവിന് സമ്മാനിച്ചു.

ഒക്ടോബർ 17ന് നടൻ മധുവിന്റെ വീട്ടില്‍ വച്ചാണ് പതാക കൈമാറ്റം നടന്നത്. ‘മധുചന്ദ്രിക’ എന്ന പേരില്‍ നടന്ന ചടങ്ങില്‍ വയലാർ വജ്രരത്ന പുരസ്കാരം മധുവിന് കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ ഉള്‍പ്പെടെയുള്ളവർ സംബന്ധിച്ചു. 18 ന് വൈകിട്ട് 5.15ന് ഇ.കെ.നായനാർ പാർക്കില്‍ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.വി.കെ.പ്രശാന്ത് എം.എല്‍.എ മുഖ്യാതിഥിയാകും.

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വയലാർ അനുസ്മരണ പ്രഭാഷണം നടത്തും.

കലാപരിപാടികളുടെ ഉദ്ഘാടനം ഡോ.ഓമനക്കുട്ടിയും രാജീവ് ആലുങ്കലും നിർവഹിക്കും. ഈ വർഷത്തെ വയലാർ ബാലഭാസ്കർ പ്രതിഭാ പുരസ്കാരം പിന്നണി ഗായകൻ ഹരി ശങ്കരനും വയലാർ നാട്യപ്രഭ പുരസ്കാരം കലാമണ്ഡലം വിമല മേനോനുംനല്‍കും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വയലാർ അനുസ്മരണ പ്രഭാഷണം നടത്തും.ദിവസവും വൈകിട്ട് 6ന് നൃത്തപരിപാടിയും രാത്രി 7ന് ഗാനസന്ധ്യയും ഉണ്ടാകും. 27ന് വൈകിട്ട് 5.30ന് സമാപന സമ്മേളനം മന്ത്രി ജി.ആർ.അനില്‍ ഉദ്ഘാടനം ചെയ്യും.ആന്റണി രാജു എം.എല്‍.എ മുഖ്യാതിഥിയാകും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *