റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്രപാലി എക്സ്പ്രസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം : സഹോദരങ്ങള്‍ പിടിയില്‍

October 18, 2025 - 6:38 am

കാൻപൂർ: വ്യാജ ബോംബ് ഭീഷണി സന്ദേശം നല്‍കിയ സഹോദരങ്ങള്‍ പിടിയില്‍. യുപി സ്വദേശികളായ ദീപക് ചൗഹാൻ, അങ്കിത് എന്നിവരാണ് പിടിയിലായത്.അമ്രപാലി എക്സ്പ്രസില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു വ്യാജ സന്ദേശം. ഒക്ടോബർ 16 വ്യാഴാഴ്ച രാത്രിയാണ് സംഭവം. അമ്രപാലി എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന പ്രതികള്‍ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് വ്യാജ സന്ദേശം കൈമാറിയത്. യാത്രക്കാർ ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാനായിരുന്നു പ്രതികള്‍ വ്യാജ സന്ദേശം നല്‍കിയത്.

സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല

എന്നാല്‍ വിവരം ലഭിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡും ഫയർ ബ്രിഗേഡും ഉള്‍പ്പെടെ കാൻപൂർ സെൻട്രല്‍ സ്റ്റേഷനില്‍ എത്തി. തുടർന്ന് യാത്രക്കാരെ പുറത്തിറക്കി നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന് സന്ദേശം ലഭിച്ച മൊബൈല്‍ ഫോണ്‍ നമ്പർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *