റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാജിവാഹനം തിരികെ വാങ്ങണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠരര് രാജീവര്

October 20, 2025 - 7:36 am

പത്തനംതിട്ട | ശബരിമല പഴയ കൊടിമരത്തിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിനെ സമീപിച്ചു. വാജി വാഹന വിഷയം മുന്‍നിര്‍ത്തി അടുത്തമാസം തന്ത്രിയുടെ വീട്ടിലേക്ക് ചില ഹൈന്ദവ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു.

ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് തന്ത്രി കത്ത് നല്‍കി

ഒക്ടോബര്‍ 11നാണ് ഈ ആവശ്യം ഉന്നയിച്ച് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് തന്ത്രി കണ്ഠരര് രാജീവര് കത്ത് നല്‍കിയത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വാജി വാഹനം തിരിച്ച് എടുക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *