റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്‍റെ പവർ ബാങ്കിന് തീപിടിച്ചു

October 20, 2025 - 7:29 am

ഡല്‍ഹി: ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്‍റെ പവർ ബാങ്കിന് തീപിടിച്ചു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍നിന്നു ദിമപുറിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. 6ഇ 2107 എന്ന ഇൻഡിഗോ വിമാനം റണ്‍വേയിലേക്ക് നീങ്ങുന്നതിനിടയിലാണ് തീപിടിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തുടർന്ന് ക്യാബിൻ ക്രൂ അംഗങ്ങള്‍ തീകെടുത്തി. ആർക്കും പരിക്കുകളില്ലെന്നും യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും ഇൻഡിഗോ വിമാനത്തിന്‍റെ വക്താവ് അറിയിച്ചു.

തീ നിമിഷങ്ങള്‍ക്കുള്ളില്‍ നിയന്ത്രണ വിധേയമാക്കി

അപകടം നടന്ന ഉടനെ ജീവനക്കാർ ജാഗ്രതയോടും വേഗത്തിലും കാര്യങ്ങള്‍ കൈകാര്യം ചെയ്തെന്നും നിമിഷങ്ങള്‍ക്കുള്ളില്‍ നിയന്ത്രണ വിധേയമാക്കിയെന്നും ഇൻഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ച്‌ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചതായും ഇൻഡിഗോ അധികൃതർ വ്യക്തമാക്കി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *