റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞയാള്‍ കസ്റ്റഡിയിൽ

October 22, 2025 - 2:10 pm

കൊല്ലം | വനിതാ പോലീസ് ഉദ്യോഗസ്ഥയെ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞയാള്‍ പിടിയില്‍. കൊല്ലം കുലശേഖരപുരം സ്വദേശി ബിനു കുമാറാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.

ശല്യം സഹിക്കവയ്യാതായതോടെ ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു

ബിനുകുമാറിന്റെ ഭാര്യ വാദിയായ ഒരു കേസില്‍ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥയെ ഇയാള്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞത്. ശല്യം സഹിക്കവയ്യാതായതോടെ ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ ബിനുകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *