റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പു റവന്യു ജില്ലാ സ്‌കൂള്‍ ശാസ്‌തോത്സവം മാവേലിക്കരയില്‍

October 25, 2025 - 6:26 am

. മാവേലിക്കര : ആലപ്പു റവന്യു ജില്ലാ സ്‌കൂള്‍ ശാസ്‌തോത്സവത്തിന് ഒക്ടോബർ 25 ന് മാവേലിക്കരയില്‍ തിരിതെളിയും.ശാസ്ത്ര നാടകത്തോടെയാണ് ഇത്തവണത്തെ ശാസ്‌തോത്സവത്തിന് തുടക്കമാവുന്നത്. രാവിലെ 9ന് ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്‌കൂള്‍ ആഡിറ്റോറിയത്തിലാണ് ശാസ്ത്ര നാടകം.

28 വൈകിട്ട് 4ന് സമാപന സമ്മേളനം

27, 28 തീയതികളില്‍ മാവേലിക്കര സെന്റ് ജോണ്‍സ് എച്ച്‌.എസ്.എസ് പ്രധാന വേദിയായി ശാസ്ത്രമേള നടക്കും. രണ്ടായിരത്തോളം പ്രതിഭകള്‍ മേളയില്‍ മാറ്റുരയ്ക്കും.27ന് ഉച്ചയ്ക്ക് 2ന് മറ്റം സെന്റ് ജോണ്‍ എച്ച്‌.എസ്.എസില്‍ എം.എസ്.അരുണ്‍കുമാർ എം.എല്‍.എ മേള ഉദ്ഘാടനം ചെയ്യും. മാവേലിക്കര നഗരസഭ ചെയർമാൻ നൈനാൻ.സി.കുറ്റിശേരില്‍ അദ്ധ്യക്ഷനാവും. 28 വൈകിട്ട് 4ന് സമാപന സമ്മേളനം യു.പ്രതിഭ എം.എല്‍.എ ഉദ്ഘാടനം ചെയ്യും നഗരസഭ വൈസ് ചെയർപേഴ്സണ്‍ ടി.കൃഷ്ണകുമാരി അധ്യക്ഷയാവും

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *