.
ഭോപ്പാല്‍: തീവണ്ടിയാത്രയ്ക്കിടെ പഴ്‌സ് മോഷണം പോയതിലും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സമയോചിതമായി ഇടപെടാത്തതിലും കുപിതയായ യാത്രക്കാരി എസി കോച്ചിന്റെ ജനല്‍ച്ചില്ല് തല്ലിത്തകര്‍ത്തു.യുവതി . ജനല്‍ച്ചില്ല് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട് .ചില്ല് തകര്‍ക്കരുതെന്ന് ചുറ്റും നില്‍ക്കുന്നവര്‍ പറയുന്നുണ്ടെങ്കിലും യുവതി ജനലിന്റെ ചില്ലിലേക്ക് പ്ലാസ്റ്റിക് ട്രേ കൊണ്ട് തുടരെത്തുടരേ ഇടിക്കുകയായിരുന്നു.
ഇന്ദോറില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട തീവണ്ടിയിലാണ് സംഭവം. .
ചില്ല് പൊട്ടി സീറ്റിലും പരിസരത്തും വീണു കിടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവതിയുടെ സമീപത്ത് ഒരു കുട്ടി ഇരിക്കുന്നതും കാണാം.മധ്യപ്രദേശിലെ ഇന്ദോറില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട തീവണ്ടിയിലാണ് സംഭവം. .സംഭവത്തില്‍ . റെയില്‍വേയുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും വന്നിട്ടില്ല
