റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൈബര്‍ തട്ടിപ്പുകാരെ വലയിലാക്കാന്‍ ഓപറേഷന്‍ സൈ ഹണ്ട് : സംസ്ഥാനത്ത് 263 പേർ അറസ്റ്റിൽ

October 31, 2025 - 5:48 am

കൊച്ചി | സൈബര്‍ തട്ടിപ്പുകാരെ വലയിലാക്കാന്‍ സംസ്ഥാന വ്യാപകമായി ഒക്ടോബർ 30 ന് പോലീസ് നടത്തിയ ഓപറേഷന്‍ സൈ ഹണ്ടില്‍ 263 പേരെ അറസ്റ്റ് ചെയ്തു. 14 ജില്ലകളിലായി 382 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുന്നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട്ടാണ്- 67. കോഴിക്കോട് സിറ്റിയില്‍ 43, റൂറലില്‍ 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അറസ്റ്റ് എറണാകുളത്താണ്- 46. റൂറലില്‍ 43 പേരും സിറ്റിയില്‍ മൂന്ന് പേരുമാണ് അറസ്റ്റിലായത്.

വിവരങ്ങള്‍ ദേശീയ സൈബര്‍ ക്രൈം റിപോര്‍ട്ടിംഗ് പോര്‍ട്ടലില്‍ നിന്ന് ശേഖരിച്ചായിരുന്നു പരിശോധന. .

തട്ടിപ്പിന്റെ ഭാഗമാണെന്ന് സംശയിക്കുന്ന 125 പേരെ നോട്ടീസ് നല്‍കി നിരീക്ഷണത്തില്‍ വിട്ടയച്ചു. സംശയാസ്പദമായി ചെക്കുകള്‍ ഉപയോഗിച്ച് പണം പിന്‍വലിച്ച 2,683 പേരുടെയും എ ടി എം വഴി പണം പിന്‍വലിച്ച 361 പേരുടെയും അക്കൗണ്ടുകള്‍ വാടകക്ക് നല്‍കിയ 665 പേരുടെയും വിവരങ്ങള്‍ ദേശീയ സൈബര്‍ ക്രൈം റിപോര്‍ട്ടിംഗ് പോര്‍ട്ടലില്‍ നിന്ന് ശേഖരിച്ചായിരുന്നു പരിശോധന. .

. പോലീസ് സൈബര്‍ ഓപറേഷന്റെയും റേഞ്ച് ഡി ഐ ജിമാരുടെയും ജില്ലാ പോലീസ് മേധാവിമാരുടെയും മേല്‍നോട്ടത്തിലായിരുന്നു പരിശോധന. 31 നും പരിശോധന തുടരും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *