റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആര്‍ എസ് എസ് ഗണഗീതം : കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്

November 10, 2025 - 5:25 am

കൊച്ചി | വന്ദേഭാരത് ഉദ്ഘാടനത്തില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍ എസ് എസ് ഗണഗീതം പാടിച്ചതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂര്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗണഗീതത്തിനെതിരെ രംഗത്തുവന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ നുസൂര്‍ പിന്തുണച്ചത് കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി.ഇത് വിവാദഗാനം അല്ല. ഗാനം ആര്‍ എസ് എസിന് തീറെഴുതി കൊടുക്കേണ്ടതില്ല. ആര്‍ എസ് എസ് ആലപിക്കുന്ന ഗാനങ്ങളെല്ലാം അവരുടേതല്ലെന്നും നുസൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയടക്കം വിമര്‍ശനവുമായി രംഗത്തുവന്നു

വന്ദേഭാരതിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ സ്‌പെഷ്യല്‍ സര്‍വീസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍ എസ് എസ് ഗണഗീതം പാടിപ്പിച്ചത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയടക്കം വിമര്‍ശനവുമായി രംഗത്തുവന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയത്.

പാട്ടിനകത്തെ ഭഗത് സിങ് ആര്‍ എസ് എസുകാരനാണോ? ശ്രീരാമ പരമഹംസന്‍ അവരില്‍ പെട്ടയാളാണോ? ശ്രീനാരായണ ഗുരുവും വിവേകാനന്ദനും ഒന്നും ആര്‍ എസ് എസുകാരല്ലല്ലോ? ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഇത്തരം ഗാനങ്ങളെ അങ്ങനെ വിവാദമാക്കേണ്ട കാര്യമില്ലല്ലോ എന്നാണ് കോണ്‍ഗ്രസ് നേതാവ് ചോദിക്കുന്നത്..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *