റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബീഹാറിൽ കോൺഗ്രസിന് കനത്ത തിരിച്ചടി

November 14, 2025 - 8:32 pm

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത തോൽവിയുടെ ആഘാതത്തിലാണ് കോൺഗ്രസ്. കോൺഗ്രസ് പ്രവർത്തകർ ആരുമില്ലാത്ത ഡൽഹിയിലെ കോൺഗ്രസ് ഓഫീസ് ദൃശ്യങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്. ആളൊഴിഞ്ഞ കോൺഗ്രസ് ഓഫീസിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.

ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്തവണ ബീഹാറിൽ കോൺഗ്രസ് കാഴ്ചവച്ചത്

സമീപകാലത്തെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്തവണ ബീഹാറിൽ കോൺഗ്രസ് കാഴ്ചവച്ചത്. കഴിഞ്ഞ തവണ വിലപേശി വാങ്ങിയ 70 സീറ്റിൽ 19 എണ്ണത്തിൽ മാത്രമായിരുന്നു കോൺഗ്രസിന്റെ ജയം.എസ്ഐആറിന്റെ മറവിൽ വൻ തോതിൽ വോട്ടുകൊള്ള നടന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. വോട്ട് കൊള്ളയും വൻ ചർച്ചകൾക്ക് കാരണമായിരുന്നു. എന്നാൽ, വോട്ടുകൊള്ളയും അനുബന്ധ ആരോപണങ്ങളും ബിഹാർ ജനത മുഖവിലയ്ക്കെടുക്കാതെ തള്ളുകയായിരുന്നു വെന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *